Works of Late S Govinda Pillai

S Govinda Pilla was the true heir of Sanku Pillai’s social and literary skills. An avid reader who guided thousands of kids to find their dreams. Lately he started using social media platforms for his writing and  gained many fans across the globe. Here are some glimpses of his literary skills reposted from his facebook page.
 
 
ഒരു കോടി ?
___________
എരന്നു നടക്കുന്നോർക്കും കോടി
ഇരുന്നു ഭരിക്കുന്നോർക്കും കോടി
തൊരന്നു മറിക്കുന്നോർക്കും കോടി
പൃഷ്ടം താങ്ങുന്നോർക്കും കോടി
പരദേശികളുടെ വരവും കോടി
ഉപദേശികളുടെ മുഖവും കോടി
ഞങ്ങൾക്കെപ്പോൾ കിട്ടും കോടി
മരിച്ചാൽ കിട്ടും നിങ്ങടെ കോടി
 
രചന SG വടക്കും തല
 
 
 
ബാക്കി പറഞ്ഞിടൊല്ല!
—————–=—————–
കണ്ടറിയുന്നവരുണ്ടായിരുന്നെന്നു
പണ്ടേക്കുപണ്ടേ പറഞ്ഞു കേൾപ്പൂ
കൊണ്ടേ അറിയൂ ചിലരെന്നെ തിക്കാല
മുണ്ടാക്കി വച്ചൊരുശീലമല്ലോ
കണ്ടാലും കൊണ്ടാലുമൊന്നും പഠിക്കാത്ത
മണ്ടന്മാർ — ബാക്കി പറഞ്ഞിടൊല്ലേ!
പഞ്ചാമൃതമല്പം കൈവിരലാൽ തോണ്ടി
തിന്നാൻ തുടങ്ങിയൊരെമ്പ്രാന്തിരി
കുഞ്ചൻ്റെ വാക്കുകളോർത്തു “നീയല്പം
തിന്നുകിൽ ” – ബാക്കി പറഞ്ഞിടൊല്ലേ!
 
രചന SG വടക്കും തല
 
 
വോട്ടു് ആർക്കു
– _______________
വോട്ടാർക്കു ചെയ്യണം ആർക്കോട്ടു ചെയ്യണം
വോട്ടറന്മാർക്കുള്ളിലാധിയായി
സ്ഥാനം ‘പദവിയോടാർത്തി യുള്ളോരെല്ലാം
സ്ഥാനാർത്ഥികളായി മാറി രൂപം
പഞ്ചായത്തോട്ടെന്നാൽ ബന്ധവും സ്വന്തവും
ജാതിയും നോക്കീട്ടു ചെയ്താൽപ്പോരെ?
ഒരു വശം മരുമോടെ ചേച്ചീടെ കെട്ടിയോൻ
മറു വശം ഭാര്യേടെ കൊച്ചച്ചനും
വോട്ടാർക്കു ചെയ്താലും ചെയ്യാതിരുന്നാലും
വീട്ടിലെ സ്വസ്ഥത മേൽ വരിയിൽ
 
രചന SG വടക്കും തല
 
 
മനസ്സിൻ വഴിയെ
—————————
ഈ വഴി വന്നാണെത്തിയതി വിടെ
ഇവിടെ കാണാം പല പല വഴികൾ
അങ്ങോട്ടൊരു വഴി ഇങ്ങോട്ടൊരു വഴി
എതു വഴി പോയാ ലാ ണെൻ വഴിയും
അവിടേക്കൊരു വഴി ഇവിടെ ക്കൊരു വഴി
എതു വഴി പോയാലെൻ വഴി കിട്ടും
ജീവിത വഴിയിൽ വഴിമുട്ടിപ്പോയ്
ആരെങ്കിലുമൊരു പോംവഴി പറയൂ
ആ വഴി ദുർഘടമായൊരു വഴിയാ
അതിലേ പോയാൽ മെഡിസിനു ചേരാം
മുട്ടൻ ശമ്പളമായതു പോട്ടെ’ കിട്ടും
വീട്ടിലെ ഓപ്പീൽ ലക്ഷം
ഈ വഴി പോയാൽ മൊത്തം ബീ- ട്ടെ ക്
കിട്ടും എമ്പടി ദമ്പിടി വേറെ
ആ വഴി പോയാൽ ദൂരം കഠിനം
തോടുകൾ മൂന്നും ചാടി ജയിച്ചാൽ
കിട്ടും സർവ്വീസ് മേഖല ജോലി
അധികാരത്തിൻ മേലുദ്യോഗം
ഈ വഴിയൊന്നു മെ നിക്കി ഹ വേണ്ട
ഞാൻ എൻ മനസ്സിൻ വഴിയേ പോകും
 
രചന SG വ ട ക്കും തല
 
മായാത്ത ഒരു ഓർമ്മച്ചിന്തു്
————————————
ഭൂതകാല ഓർമ്മകൾ മങ്ങി മയങ്ങി കിടക്കുകയാണു _ പഴക്കം ചെന്ന നിലവറകളിൽ നിന്നും അവ തപ്പി പെറുക്കി എടുക്കാൻ നന്നേ വിഷമം – ചില തിളക്കമുള്ളവ മാത്രമേ തിരഞ്ഞാൽ കിട്ടുകയുള്ളൂ — എന്നാലും ഒരു ശ്രമം നടത്തി നോക്കാം — അവ പലതും ഇന്നത്തെ തലമുറയ്ക്കു രസകരമോ കൗതക കരമൊ ആയി തോന്നാമല്ലോ
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലം –അന്നത്തെ ഒരു സംഭവം ഇന്നും ഓർമ്മയിൽ തങ്ങി തിളങ്ങി നില്ക്കുന്നു – ഉച്ചയോടടുത്ത സമയം –സ്കൂളിൻ്റെ തൊട്ടു കിഴക്കുവശത്തുള്ള റോഡിൽ ആൾക്കൂട്ടം –വല്ലാത്ത ബഹളം – ആളുകൾ എന്തൊക്കെയൊ വിളിച്ചു പറയുന്നു –പെട്ടെന്നു തന്നെ പത്തു പതിനഞ്ചു പേർ ശബ്ദമുണ്ടാക്കിക്കൊണ്ടു സ്കൂളിനകത്തേക്കു കയറി വന്നു — അദ്ധ്യാപകർ വെളിയിലേക്കു ഇറങ്ങി ചെന്നു — അവരുമായി എന്തൊക്കെയോ സംസാരിക്കുന്നു — ആകാശത്തേക്കു ചൂണ്ടി കാണിക്കുന്നു – എല്ലാവരും മുകളിലേക്കു നോക്കി നില്ക്കുകയാണു –റോഡിലെ ബഹളം കൂടുകയാണു — മൂന്നാലു പേർ ഉച്ചത്തിൽ അലറിക്കൊണ്ടു സ്കൂളിനകത്തേക്കു കയറി — ” കൊച്ചുങ്ങൾ അവരുടെ തള്ളേം തന്ത യേയും കണ്ടേച്ചു ചാകട്ട ടാ” _ വിളിച്ചുകൂവിക്കൊണ്ടു കൂട്ടികളോടു: “എല്ലാരും ഓടി വീട്ടീ പൊയ്ക്കൊ എന്നു പറഞ്ഞു – അദ്ധ്യാപകർ ഒന്നും മിണ്ടാതെ നില്ക്കുകയാണു __ കുട്ടികൾ അലറിക്കരഞ്ഞുകൊണ്ടു ഓടി –ഹെഡ് മാസ്റ്റർ എന്നോടു റോഡിൻ്റെ പടിഞ്ഞാറെ സൈഡിൽ കൂടി ഓടി വീട്ടിൽ പൊയ്ക്കോളാൻ പറഞ്ഞു – മൂന്നാലു കൂട്ടുകാരുമൊത്തു ഞാനും കരഞ്ഞു കൊണ്ടു ഓടാൻ തുടങ്ങി.- അപ്പോഴാണു ആ കാഴ്ച കണ്ടതു — ആകാശത്തു രണ്ടു വെളുത്ത വരകൾ -ആരോ ഞങ്ങളോടു പറഞ്ഞു ” ഓടി വീട്ടിപൊയ്ക്കോ കൊച്ചുങ്ങളെ- ലോകം അവസാനിക്കാൻ പോവ്വാ “– ഞങ്ങൾ ഓട്ടത്തിനു വേഗതയും കരച്ചിലിനു ശബ്ദവും കൂട്ടി –റോഡിൽ ആൾക്കൂട്ടമുള്ളതുകൊണ്ടു ഓടൻ നന്നേ പ്രയാസം —റോഡിൽ നിന്നു ലോകാവസാനത്തെക്കുറിച്ചു അറിവു പങ്കുവയ്ക്കുകയാണു ഒന്നൂ രണ്ടു പേർ — ” ആകാശം രണ്ടായി പ്പിളരും – ആദ്യം ചെറിയ ശബ്ദത്തിൽ തുടങ്ങുന്ന കുഴൽ വിളി ശബ്ദം ക്രമേണ ഉച്ചസ്ഥായിയിലെത്തുമ്പോൾ ചെവിക്കല്ലു പൊട്ടിക്കുന്ന തരത്തിൽ ഭീകരമാവും — ഭൂമികുലുങ്ങാൻ തുടങ്ങും -മരങ്ങളും കെട്ടിടങ്ങളും നിലംപതിക്കും -അഗ്നിപർവ്വതങ്ങൾ പൊട്ടി ആകാശത്തു നിന്നു തീമഴ പെയ്യും -കടലിലെ തിരകൾ ആകാശത്തോളമുയർന്നു ഭൂമിയെ വിഴുങ്ങും “–കൂടുതൽ കേട്ടു നില്ക്കാനാവാതെ ഞങ്ങൾ ഓടി –ബസ്സ് സ്റ്റോപ്പിലെത്തിയപ്പോൾ ഒരു കൊല്ലം ബസ് അവിടെ കൊണ്ടുവന്നു നിർത്തി – അതിൽ നിന്നു എൻ്റെ പിതാവും മൂന്നാലു ചെറുപ്പക്കാരും ഇറങ്ങി –അച്ഛനെ എല്ലാവർക്കും ബഹുമാനമാണു – സ്ഥലത്തെ ആദ്യത്തെ ബിരുദധാരിയല്ലേ — അവിടുത്തെ പ്രധാന വ്യാപാരികളിൽ ചിലർ അച്ഛനോടു കാര്യങ്ങൾ വിസ്തരിച്ചു പറഞ്ഞു – ഉച്ചത്തിൽ ചിരിച്ചു കൊണ്ടു അച്ഛൻ ജറ്റു വിമാനത്തെ കുറിച്ചും തലേ ദിവസംThe Hindu എന്ന ഇംഗ്ലീഷ് പത്രത്തിൽ വന്ന വാർത്തയെക്കുറിച്ചുമെല്ലാം പറഞ്ഞു — അപ്പൊഴേക്കും ആകാശത്തു കണ്ടവര ക്രമേണ വലുതായി മായാൻ തുടങ്ങിയിരുന്നു –അച്ചനോടൊപ്പം ബസിൽ നിന്നുമിറങ്ങിയ ചെറുപ്പക്കാർ ജറ്റു വിമാനത്തെക്കുറിച്ചും വരയായി പുറത്തു വരുന്ന പുകയെ കുറിച്ചുമെല്ലാം പറയുന്നതിനിടയിൽ ഒരു ലോകാവസാനം കണ്ട സംതൃപ്തിയോടെ ഞാനും വീട്ടിലേക്കു മടങ്ങി
 
രചന SG വ ട ക്കും തല
 
 
 
രക്ഷിപ്പിൻ സഹജരേ
—————=—————
മർത്യരെ നേർവഴിക്കു നയിക്കാൻ സമൂഹത്തിൽ
ഇണങ്ങും കണ്ണിയായി സഹവർത്തിക്കുവാനായി
ബുദ്ധിശാലികളായ മനുഷ്യർ സൃഷ്ടിച്ചതാണ
നവധി മതങ്ങളും – ഒരുപാടു ദൈവങ്ങളും
മതങ്ങൾ വലുതായീ മനുഷ്യൻ ചെറുതായി
ഒരാൾക്കു മറ്റൊരാളെ കണ്ടു കൂടാതെയായി
മതമേലദ്ധ്യക്ഷന്മാർ പുരോഹിതന്മാരും മറ്റും
സുഖലോലുപന്മാരായി മണിമാളിക തീർത്തു
സ്വർഗ്ഗസൗഖ്യവും പിന്നെ നരകയാതനകളും വർണ്ണി –
ച്ചെപ്പൊഴും മനൂഷ്യരെ അടിമകളാക്കി തീർത്തു
മണിമേടകളിൽ വാഴും അവരുടെ വാക്കും കേട്ടു
തല്ലാനും കൊല്ലുവാനും ഇറങ്ങി തിരിച്ചൂ മർത്യർ
ദൈവത്തെ സംരക്ഷിക്കാനിറങ്ങും മനുഷ്യരേ
നിങ്ങളാദ്യം ചെന്നു രക്ഷിപ്പിൻ സഹജരെ
 
രചന SG വടക്കും തല
 
മീര നല്കുന്ന സന്ദേശം
______________________
നല്ലൊരു ചിത്രകാരൻ വടക്കുംതലക്കാരൻ
വേണു വെന്നാ പേരു തികഞ്ഞ കലാകാരൻ
വളരെ കൊല്ലങ്ങളായി കോടമ്പാക്കത്തുതന്നെ
സിനിമാ നിർമ്മാണത്തിൽ താഴെയുള്ളോരു കണ്ണി
കോട്ട കൊത്തളങ്ങളും കൊട്ടാരക്കെട്ടുമെല്ലാം
ബ യൻ്റിൽ തെർമോക്കോളിൽ ഒക്കെയും നിർമ്മിക്കുന്നോൻ
‘ജീവിതം സുഭിക്ഷമായ് ആഘോഷിച്ചു താൻ തീർക്കും
ധാരാളം സുഹൃത്തു.ക്കൾ സൂഖ ജീവിതം ഭദ്രം
വിധിതൻ വിളയാട്ടം എപ്പോഴാണർതൻ മേലാ
ണെന്നാർക്കും കാലേകൂട്ടി കാണാനാവില്ലല്ലോ.
ഒരു മോട്ടോറപകടം തകർത്താളെല്ലാം തന്നെ
കണങ്കാൽ തകർന്നു പോയ് ലോറി തൻവീലു കേറി
ആറു മാസത്തോളം ആശുപത്രിയിൽ വാസം
കാലുകൾ രണ്ടും നഷ്ടം കയ്യിലെ കാശും പോയി
ഇത്തിൾക്കണ്ണികളായി കൂടെത്താൻ നടന്നവർ
ഇട്ടെറിഞ്ഞിട്ടു പോയി നിസ്വ നേ യാർക്കു വേണം
ഒരുവൾ മാത്രം കൂടെ ഉണ്ടായി കൂട്ടി നായി
മീരയെന്നറിയുന്ന ഒരു മധ്യവയസ്ക്കതാൻ
ആശുപത്രിയിൽ തന്നെ അവളും കൂടെ നിന്നു
എഴുനേറ്റിരുത്താനും ആഹാരം കൊടുക്കാനും
അവളും കോടമ്പാക്കം ചവച്ചൂതുപ്പിയചണ്ടി
ഒരു ജൂനിയർ ആർട്ടിസ്റ്റായിരുന്നവൾ പണ്ടു
പല ഭാഷകളിലായ് നൂറോളം സിനിമയിൽ
തല മാത്രവുമല്ല പലതും കാണിച്ചവൾ
ആ കാര വടിവു പോയ് പ്രായവും അമ്പതായി
ആരും താൻ വിളിക്കില്ല വേലക്കാരിയായ് പോലും ‘
ഒരു നിറ തൂവൽ പക്ഷി ഒന്നിച്ചു പറന്നീടും
പ്രകൃതിയിൽ മാറാത്തൊരു നിയമം അതാണല്ലോ
സ്വാഭിമാനികളാണു പാരിതിൽ കലാകാരൻ
വേണുവും ഭിന്ന നല്ല ഔ‌ ദാര്യം വാങ്ങാറില്ല,
സ്വന്തമായ് വരച്ചീടും നല് പേറും ചിത്രങ്ങളെ
ചന്തയിൽ കൊണ്ടു വില്ക്കും കിട്ടുന്നതു വാങ്ങും
പ്രകൃതീ ദൃശ്യങ്ങളും പക്ഷിമൃഗാദി എന്നല്ല
മനസ്സിൽ തെളിയുന്ന സംഭവചിത്രങ്ങളും
ചിത്രങ്ങൾ വില്ക്കാനുള്ള കടമ മീരയ്ക്കാണു
ഒരു പാടനുഭവം നേരിട്ടു കണ്ടോളല്ലേ
തെലുങ്കും തമിഴ് ഭാഷേം നന്നായി സംസാരിക്കും
മലയാളം വിഷമിച്ചും പറഞ്ഞങ്ങൊപ്പി ച്ചീടും
ഒരു സ്ഥലത്തൊ ന്നോ രണ്ടോ മാസമേ നില്ക്കാനാവൂ
വില്പന കുറഞ്ഞെന്നാൽ അടുത്ത സ്ഥലം തേടും
പോലീസിനേമാന്മാരും പീഡന വിദ്വാന്മാരും
മീരയോടടുക്കില്ല ലോകം കണ്ട വളല്ലേ
അങ്ങനെ നാടുചുറ്റി നമ്മുടെ നാട്ടിലെത്തി
ചന്തയിൽ കവലയിൽ എല്ലാടോം പരീക്ഷിച്ചു
ആളുകളനവധി റോഡിൽ കൂടി പോകും
ആരുമേ ശ്രദ്ധിച്ചില്ല ചിത്ര സഞ്ചയങ്ങളെ
കുറച്ചെങ്കിലും ചിത്രം ഇന്നു താൻ വിറ്റേ തീരൂ
അരിയും ചായങ്ങളും വേണൂനു മദ്യോം വാങ്ങാൻ
തന്നെ സ്നേഹിക്കുന്ന താനേ റെ സ്നേഹിക്കൂന്ന ‘
വേണൂൻ്റെ കാര്യമോർത്തു നെഞ്ചകം പൊള്ളി പ്പോയി’
എന്തു ചെയ്യേണമെന്നമ്പരന്നിരുന്നു പൊയ്
നാടൊരുപാടു കണ്ട തനിക്കു താൻ പോന്ന പെണ്ണു
ഒടുവിൽ രണ്ടും കല്പിച്ചെഴുന്നേറ്റവൾ തൻ്റെ
ചേലാഞ്ചലം താഴ്ത്തി ചുറ്റിയങ്ങു റപ്പിച്ചൂ
അലസയായ് അലക്ഷ്യമായ് ദൂരെയായ് മിഴിനട്ടു
ഒരു മെഴുകുപ്രതിമ പോലിരുന്നീടിനാൾ മീര
കഷ്ടിച്ചങ്ങല്പനേരം കഴിഞ്ഞപ്പൊഴേക്കു താൻ
മുമ്പിലായ് പുരുഷാരം വന്നെത്തി കാഴ്ച കാണാൻ
കൗമാര പ്രായം മുതൽ വൃദ്ധരിൽ വൃദ്ധൻ വരെ
തിക്കിയും തിരക്കിയും നോക്കി നാൾ ചിത്രങ്ങളെ
ഒരു മധ്യവയസ്ക്കൻ വന്നഞ്ചു ചിത്രങ്ങൾ വാങ്ങി
നാലഞ്ചു നൂറു രൂപാ ചിത്രങ്ങളും വിറ്റൂ
ഉള്ളിലൂറിയ ചിരി പുറമേ കാണിക്കാതെ
ചിത്രങ്ങൾ സഞ്ചീലാക്കി മീരയും യാത്രയായി
ജീവിത സൗഖ്യം എന്നാലിത്തരം പ്രണയ –
മാണെന്നുള്ള സന്ദേശം നല്കുന്നൂ മീരേം വേണൂം
 
രചന SG വടക്കും തല
 
ശാരിക പക്ഷി വീണ്ടും
—————-=—————-
കൂട്ടിലായ ടച്ചിട്ട ശാരിക പക്ഷി കണ്ടു
തന്നുടെ യജമാനൻ പുറത്തേക്കിറങ്ങുന്നു
സാനി ട്ടൈ സറി ൻ കുപ്പി പോക്കറ്റിലിട്ടും കൊണ്ടു
മൂക്കും വായും മൂടാൻ കറുത്തമാസ് കും കെട്ടി
എന്തൊരു വിചിത്രമാം കോലം കെട്ട ലാണിതു
തത്തമ്മയ്ക്കുള്ളി നിന്നും പൊട്ടിച്ചിരി പൊങ്ങി
എന്തൊരഹം ഭാവോം പൊങ്ങച്ചോ മാ യി രു ന്നു
പണ്ടിവനെന്നു ഞാനും കണ്ടറിഞ്ഞവളല്ലേ .
ചന്ദ്രനെ പണ്ടെങ്ങാണ്ടു ചവിട്ടി തൊഴിച്ചെന്നോ
ചൊവ്വയ്ക്കു ചുറ്റുമായി കറങ്ങി കുതിച്ചെന്നോ
ആഴി തന്ന ടിത്തട്ടു മാന്തിപ്പൊളിച്ചെന്നോ ‘
േസ്പസിൽ തങ്ങുവാനായ് ലോഡ്‌ജ് പണിഞ്ഞെന്നോ
എന്തെല്ലാമായിരുന്നു നിൻ്റെ പൊങ്ങച്ചങ്ങൾ
എല്ലാ മേ തകർത്തില്ലേ ഒരു ചെറു വൈറസിനാൽ
ചെറുതിൽ ചെറുതായൊരാ റെന്നെ ഏ വൈറസുനിൻ –
വഴികൾ മുട്ടക്കീട്ടു വീട്ടുതടങ്കലിലാക്കി
ഇനിയെങ്കിലും നീ നിന്ന ഹങ്കാരം കളഞ്ഞിട്ടു
പ്രകൃതിയെ മാനിച്ചൊന്നു ജീവിക്കാൻ പഠിച്ചൂടേ
 
രചന SG വടക്കും തല
 
എനിയ്ക്കൂടെ ബോദ്ധ്യം വരട്ടെ
———-===———-===———–
കണ്ണിറുക്കിക്കൊണ്ടു നോക്കി ഞാൻ നാലുപാടും
എല്ലാരും ചെറുതല്ലൊ ഞാൻ മാത്രം വലിയവൻ
എന്തു പറ്റി ഇത്രയ്ക്കിവരൊക്കെ ചെറുതാകാൻ
എനിയ്ക്കു മാത്രമെന്തേ മാറ്റങ്ങൾ വന്നീലയോ
എന്നിട്ടുമിവരെന്നെ വേണ്ടത്ര മാനിക്കാതെ
ഇപ്പോഴും പണ്ടത്തെ പോ-ൽ കരുതൂന്നെന്താ കാര്യം
കണ്ണങ്ങു തുറന്നു ഞാൻ മലർക്കെ വീണ്ടും നോക്കി
എല്ലാരും വലുതല്ലോ ഞാൻ മാത്രം ചെറിയവൻ
നേരത്തെ കണ്ടതൊക്കെമിഥ്യയോ അല്ലെങ്കിലെൻ
നോട്ടത്തിൻ പി ശകാ ണോ? നോട്ടക്കുറവാണോ?
തെറ്റാണേൽ തിരുത്തുവാൻ കാലമുണ്ടിഷ്ടം പോലെ
തെറ്റാണെനിയ്ക്കൂടെ ബോദ്ധ്യം വന്നാൽ പോരും
 
രചനSG വടക്കുംതല
 
പടുവിഡ്ഢി:
—–=——-
നിൻ മിഴിത്തുമ്പാൽ നീയി പ്രപഞ്ചം നിയന്ത്രിക്കും
ചെറുവിരലനക്കത്താൻ ബ്രഹ്മാണ്ഡം ചലിപ്പിക്കും
ഇ ക്ഷീരപഥത്തെയങ്ങപ്പാടെ വിഴുങ്ങത്തക്ക
വിസ്’ തൃതമായ തമോഗർത്തത്തിൻ ഊർജ്ജ്യങ്ങളെ
ഒക്കെയും ഉൾക്കൊള്ളും നിന്നെ എൻ കണ്ണാൽ കാണാ-
മെന്ന ത്ര ധരിച്ചൊരു വി ഡ്ഢി ഞാൻ പടുവിഡ്ഢി
 
രചന SG വടക്കുംതല
 
‘സ്വത്വം തേടി ‘
———–=———
ആരാണു ഞാനെന്നെ നിയ്ക്കറിയായ്കയാൽ
എന്നിലെ എന്നെ തിരയുകയാണു ഞാൻ എന്നെ എനിയ്ക്കു കൈ മോശം ഭവിച്ചെ
തെവിടെ വച്ചാണെന്നറിഞ്ഞുകൂടായ്കയാൽ
എന്നെ തിരഞ്ഞു നടക്കുകയാണു ഞാൻ
എന്മനം സഞ്ചരിച്ചീടും പഥങ്ങളിൽ
എന്നെ ആരെങ്കിലും കണ്ടാലുടൻ തന്നെ
എന്നെ അറിയിക്കണമെന്ന പേക്ഷിക്കുന്നു ഞാൻ
 
രചന SG വടക്കുംതല
 
എഴുതാതിരിക്കാൻ വയ്യ
———————————–
നല്ല കാഴ്ച കാണും കണ്ണിനു പിന്നേം പിന്നേം
കണ്ടു കൊണ്ടിരിക്കുവാനുള്ളിലൊരന്തർദാഹം
പട്ടു റോസയും പിച്ചി ചെമ്പകം ഇലഞ്ഞി പൂവ്
എത്ര ആസ്വദിച്ചാലും ഗന്ധ സ്വീകാരിക്കു പോരാ
എത്രയും സ്വാദിഷ്ടമാം ഭക്ഷണപദാർത്ഥങ്ങൾ
എത്രമേൽ രുചിച്ചാലും തൃപ്തിയാവാത്ത ജിഹ്വാ
ശുദ്ധസംഗീതം കേട്ടാൽ ഒട്ടുമേ മടുപ്പില്ല
എത്ര കേട്ടാലും പോരാ ശ്രവണേന്ദ്രിയങ്ങൾക്കെന്നും
പട്ടുമേനിയെ ഒന്നു തൊട്ടു നോക്കുവാൻ മോഹം
സ്പർശ ഗ്രാഹിയാം ത്വക്കിന്ന മിതാവേശം കൂടി
അല്പം പരുഷമായി തലച്ചോറിനോടായി ഞാൻ
ഇത്രയും ചോദിച്ചതെൻ ഉള്ളിലെ ദ്യേഷ്യം മാറാൻ ”
നീയല്ലേ ഇവർക്കെല്ലാം നാഥൻ നിനക്കെന്താ
ഇവരെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാവാൻ കാര്യം
മസ്തിഷ്കം മെല്ലെ ചൊല്ലി എൻ്റെ കാര്യവും ഏതാണ്ട്
ഇതുപോലെയായീ എന്നാണിപ്പൊഴത്തെ സ്ഥിതി
എഴുത്തു തുടങ്ങി വെറും സമയം പോക്കാനായി
ഇന്നാണേൽ എനിക്കെഴുതാതിരിക്കാൻ വയ്യ
 
രചനSG വടക്കും തല
 
ഒത്തുതീർപ്പായി
–====—====—
സന്ധ്യയ്ക്കു ദേവീ നാമം ചൊല്ലുമ്പൊളാരും വന്നി
ട്ടെന്നെ വിളിക്കരുതെന്നറിഞ്ഞൂടായോടി
ഈയിടെയായ് നിനക്കിച്ചിരി നിഹ ളിപ്പുണ്ട്
എന്തോന്നു ചെയ്യാനൊക്കും ഓനൊരു പെങ്കോന്തനാ
ഒന്നു ഞാൻ പറഞ്ഞേക്കാം എന്നോടു കൊരുക്കല്ലേ
ചിലപ്പോളെൻ സ്വഭാവം എനിക്കും പിടിക്കില്ല:
അതിനു ഞാനമ്മയാേടായ് ഇത്രയെ പറഞ്ഞുള്ളൂ
രാത്രിയിൽ കഞ്ഞിക്കായി പുഴുക്കു മാത്രം പോരേ
ഇത്രയും ചോദിച്ചെന്നാ ലതിലെന്ത പരാധം
മരുമോളായി പോയി എന്നതല്ലേ എൻ കുറ്റം
പിന്നെയും വഴക്കിനു വരുന്നോ മൂധേവി നീ
നാളെ വെള്ളിയല്ലേ ഇന്നൂ ണു ഒരിക്കലല്ലേ
അയ്യോ, അമ്മേ കഷ്ടം ഞാനതു മറന്നു പോയ്
അമ്മയ്ക്കൊന്നോർമ്മിപ്പിച്ചാലെന്തോന്നാ
തകരാറു
പോട്ടെടി വ്രതം നമുക്കടുത്ത ആഴ്ചയാക്കാം
കഞ്ഞിയും ചീനിക്കാച്ചിൽ പുഴുക്കും വിളമ്പിക്കോ
അല്ലേ.ലും മോടെ ചീനി പുഴുക്കുക ലക്കനാ
കൂട്ടാനായല്പം ‘മത്തി ചാറും കൂടൊഴിച്ചോളൂ
 
രചന SG വടക്കുംതല
 
എന്നെ അറിയുവാൻ
——————————–
ആരോ പറഞ്ഞതും ‘വഴിയിലായ് കേട്ടതും
താനായറിഞ്ഞതും, മനസ്സിൽ പതിഞ്ഞതും
വാക്കാൽ വരയ്ക്കാൻ ശ്രമിക്കുന്നൊരാൾ
അതിനപ്പുറമൊന്നുമില്ലെൻ്റെ വരികളിൽ
ഏഴിൽ പരം പതിറ്റാണ്ടുകൾ നീണ്ടൊരു
സുഖ ദു:ഖമിശ്രമാം ജീവിതയാത്രയിൽ
ഒട്ടല്ല ന വധി ഓർമ്മയിൽ തങ്ങുന്ന
ദു:ഖാനുഭവങ്ങളും സ്നേഹാദരങ്ങളും
ഒട്ടൊക്കെ സ്നേഹം ചൊരിഞ്ഞ ബന്ധുക്കളും
ഒത്തിരി ഇഷ്ടം പകുത്തോരു കൂട്ടുകാർ
സ്നേഹാദരങ്ങൾ പകർന്നോരു ശിഷ്യരും
ഉള്ളിൽ ജ്വലിപ്പിച്ചതാണെന്നെഴുത്തുകൾ
എത്ര വിദഗ്ധമായ് ഞാനൊളിച്ചീടിലും ‘
സത്വരം കണ്ടെത്തുമെൻ്റെ വരികളിൽ
 
രചന SGവടക്കുംതല
 
മായാസീത
—————-
പതിവില്ലാത്തതാണല്ലോ ഇപ്പോഴെല്ലാം തന്നെ – കന്നിമാസത്തിലെ കോരി ചൊരിയുന്ന മഴയുള്ള രാത്രിയിൽ നേരത്തെ ഉറങ്ങാൻ കിടന്നതാണു _ ചിന്തകൾ മനസിനെ എങ്ങോട്ടെല്ലാമോ വലിച്ചിഴച്ചു കൊണ്ടു പോകുന്നതു പോലെ -ഉറങ്ങിയപ്പോൾ പത്തു മണിയായിക്കാണും” – മഴയുടെ കുളിരിൽ രാത്തെന്നൽ തഴുകി ഉറക്കിയ താവാം – ഒരു കിനാവിൻ്റെ തേരിൽ പറന്നുയർന്നു ഞാനെവിടെയാണെത്തിയതു — അരണ്ട വെളിച്ചത്തിൽ ഏതൊ നദിക്കരയിൽ കുളിച്ചു കയറി വരുന്ന മട്ടിൽ ഒരു സ്ത്രീരൂപം കാണാം – ഒരു അതിസുന്ദരി – കേശഭാരം തോർത്തു കൊണ്ടു ചുറ്റിക്കെട്ടി നനഞ്ഞ ചേല മാറു മറച്ചു കഴുത്തിനു ഇരുവശത്തുമായി പിറകോട്ടു തൂക്കിയിട്ടു മന്ദം നടന്നു വരുന്ന ഇവൾ ആരാണൂ? – ദേവസുന്ദരിയോ? അതോ അപ്സര കന്യകയോ ?-
എന്നെ കണ്ടതും വിടർന്ന മിഴിയിൽ ഒരു ഹാസ്യ ഭാവം സ്ഫുരിപ്പിച്ചു ചോദിച്ചു
“ഭൂവിൽ നിന്നല്ലേ സ്വപ്ന സഞ്ചാരിയുടെ വരവു ?”
മറുപടിയൊന്നും മനസിൽ തോന്നാത്തതു കൊണ്ടു. ഞാൻ ഒരു മറു ചോദ്യം ഉന്നയിച്ചു –
“ഇതെവിട മാണു?സ്വർഗ്ഗമോ മറ്റോ ആണോ? ഭവതി ആരാണു?”
ചിരിച്ചു കൊണ്ടവർ പറഞ്ഞു ” ഇതാണു മനുഷ്യ സ്വഭാവം – ഒറ്റ വീർപ്പിനു എത്രയോ ചോദ്യങ്ങൾ – ഇതു സ്വർഗ്ഗമോ നരകമോ ഒന്നുമല്ല — ജന്മാന്തരങ്ങൾക്കിടയിലുള്ള ഒരു വിശ്രമകേന്ദ്രം എന്നു കരുതിക്കോളൂ – നിങ്ങൾ മനുഷ്യർക്കാണു ചെയ്ത നന്മതിന്മകൾ കണക്കാക്കി സ്വർഗ്ഗവും നരകവും – ഞങ്ങൾ ദേവകന്യകൾ – നിങ്ങളെ രസിപ്പിക്കാൻ ‘ നന്മയിലേക്കു നയിക്കുന്നതിനു മുള്ള ‘കഥയരങ്ങുകളിലെ അഭിനേതാക്കൾ – ഒരു അരങ്ങു കഴിഞ്ഞു യുഗങ്ങൾ കഴിഞ്ഞാകും പിന്നൊരു വേഷം കിട്ടുന്നതു – അതിനിടയിലുള്ള കാലം ഞങ്ങൾ തങ്ങുന്നതിവിടെയാണു – ഒരു വിശ്രമകേന്ദ്രം — ഞാൻ ഒരു വെറും സാധാരണ നടിയാണു – ഞങ്ങൾ താമസിക്കുന്ന കെട്ടിടങ്ങളാണു നിരയായി കാണുന്നതു – ധാരാളം നിലകളുള്ള ആ കെട്ടിടത്തിലാണു പ്രധാന നടന്മാരും നടികളും ഒക്കെ വസിക്കുന്നതു.
പിന്നെ ഞാനാരാണെന്നോ?_ എനിയ്ക്കു സ്ഥിരം പേരില്ല – ഓരോ പേരിലറിയപ്പെടും —
ഞാൻ വൈശ്വാന രൻ്റെ പുത്രിയാണു – ത്രേതായുഗത്തിൽ എനിയ്ക്കു ഒരു ചെറിയ വേഷം കിട്ടി – ഒരു ഡ്യൂപ്പായി – രാമായണത്തിലെ പ്രധാന നടിയ്ക്കു ആ
വേഷം ചെയ്യാനൊരു മടി – മാത്രവുമല്ല വാല്മീകിയുടെ മൂലകഥയിൽ അങ്ങനൊരു കഥാപാത്രമില്ല – മലയാളത്തിൽ തിരക്കഥ എഴുതിയ തുഞ്ചൻ കൂട്ടി ചേർത്തതാണീ വേഷം’ – രാവണൻ അപഹരിക്കുന്നതും അശോകവനത്തിലിരുന്നു കരയുന്നതും ഒക്കെ :ഈ യുള്ളവളാണു _ മായാ സീത എന്ന പേരിൽ -മുഴുവൻ സമയത്തും കരച്ചിലും പിഴിച്ചിലുമായുള്ള ഒരു വേഷം ആകെ മൂന്നാലു ഡയലോഗുള്ളതു ഒരു വാനരനോടാണു – .കൂട്ടായി കുറെ വികൃതവേഷധാരികൾ മാത്രം – യുദ്ധവിജയം കഴിഞ്ഞു എന്നെ കയ്യൊഴിയുകയും ചെയ്തു – ഭാര്യയായി അഭിനയിച്ചു പക്ഷേ ഭർത്താവിനെ നേരേ കണ്ടിട്ടുപോലുമില്ല – എനിക്കതു വലിയ വിഷമമായി — കഥയരങ്ങുകളുടെ സംവിധായകനായ ജഗൽ പതിയെ യാദൃശ്ചികമായി കണ്ടപ്പോൾ ഞാനെൻ്റെ സങ്കടം വിനയാന്വിതയായി അദ്ദേഹത്തെ അറിയിച്ചു – പക്ഷേ നാക്കിൻ്റെ പിഴവുമൂലം ,ഭർത്താവുമൊത്തൊരു ജീവിതം എന്നു അഞ്ചു പ്രാവശ്യം പറഞ്ഞു പോലും – എന്തായാലും അതദ്ദേഹം കാര്യമായിത്തന്നെ എടുത്തു – ദ്വാപരയുഗത്തിലെ അതീവ വിസ്തൃതമായ കഥയരങ്ങിലെ അഞ്ചു ഭർത്താക്കന്മാരുള്ള ഒരു ഭാര്യയുടെ വേഷം എനിയ്ക്കു നല്കി
ഈ സരസ്സിൽ സ്നാനത്തിനായി വന്ന ദേവനർത്തകിമാരായ ഉർവ്വശി, മേനക, രംഭ എന്നിവരോടു ഞാനിതു പറഞ്ഞു – അവർ പറയുന്നതു അവരീവേഷം തിരസ്കരിച്ചതാ-അതുകൊണ്ടാണു എനിക്കു കിട്ടിയതെന്നു – മാത്രവുമല്ല. രാജകുമാരിയെന്നു പേരുണ്ടെങ്കിലും കാട്ടിലും ഗുഹയിലും ഒക്കെ കഷ്ടപ്പാടുംപട്ടിണിയുമായാണത്രെ ജീവിതം”
‘പിന്നെ രാജസദസിലൊരു വസ്ത്രാക്ഷേപവും ‘ഉണ്ടെന്നു – അതിനാൽ അവരി തു പേക്ഷിച്ചതാണു പോലും – അല്ലേലും അവർക്കു മുഴുനീള കഥകൾ ഇഷ്ടമല്ല -ചെറിയ വേഷങ്ങൾ – തപസ്സു മുടക്കൽ’ വഴി തടയൽ ഒക്കെയാണവരുടെ ഇഷ്ടപ്പെട്ട റോളുകൾ
എന്തായാലും സമ്മതിച്ച സ്ഥിതിയ്ക്കു ഞാനതു ശരിക്കും ആസ്വദിച്ച ഭിനയിച്ചു – അതാണു മഹാഭാരതത്തിലെ പാഞ്ചാലി, കൃഷ്ണ എന്നൊക്കെ വിളിക്കുന്ന ദ്രുപദപുത്രി
ഞാനാ ണാ വേഷം ചെയ്തതു “
ഇത്രയും കേട്ടപ്പോൾ എന്നിലെ ജിജ്ഞാസ ഉണർന്നു – ഞാൻ പതിയെ ചോദിച്ചു – ‘കലിയുഗത്തിലൊരു കഥയരങ്ങു കാണുമല്ലോ – എന്നാണ തു? ഭവതിക്കതിൽ റോളുണ്ടോ ?
അവർ കോപിഷ്ടയായതുപോലെ തോന്നി അവർ പറഞ്ഞു – ” എന്താടാ മനുഷ്യാ ,മാധ്യമ ക്കാരെ പോലെ എന്നെതോണ്ടാൻ ശ്രമിക്കുന്നോ ? വേണ്ട ഈ അടവു എന്നോടു വേണ്ട – പൊയ്ക്കോ – ഭൂമിയിൽ ഇപ്പോൾ നേരം വെളുക്കാറായിക്കാണും -പോടാ – “
ഇതും പറഞ്ഞെന്നെ തെള്ളുന്നതു പോലെ അവർ കയ്യൊന്നു ചലിപ്പിച്ചു – ഞാൻ താഴോട്ടു തെറിച്ചു പോയി വീണതുപോലെ തോന്നി
ഉണർന്നപ്പോൾ ഞാൻ കട്ടിലിനു താഴെ കിടക്കുന്നു
അപ്പോൾ ഇതു സ്വപ്നമായിരുന്നോ !
 
രചനSG വടക്കുംതല
 
പുനിത മോ’ പൊങ്ങച്ചമോ?
—————————————–
ഒരു സി.ബിഎസ്സ് ഈ സ്കൂളിൽ ഗേറ്റിനു
വെളിയിലായ് ‘ കൊച്ചാരാൾ കൂട്ടം കാര്യം എന്താവാം
ഷർട്ടും കോട്ടുമേൽ കോട്ടും കഴുത്തുഞ്ഞെക്കിയുമായി
കുട്ടികൾ മൂന്നാലെണ്ണം പിറകെ പെണ്ണുങ്ങളും
സ്കൂളിൻ മുറ്റത്തെ ന്താ ഓട്ടമത്സരമാണോ?’
കാഴ്ചക്കാരോടു ഞാൻ കാര്യം അന്വേഷിച്ചു ‘
ഒരാൾ ചിരിച്ചു കൈ ചൂണ്ടിക്കൊണ്ടു ചൊല്ലീ
മുമ്പേ ഓടുന്ന കുട്ടിയ്ക്ക സുഖമാണു പോലും
പുറത്തെക്കപ്പോൾ വന്ന പിറ്റി ഏമെമ്പർ ചൊല്ലി.
. ഓടുന്ന കൊച്ചു കുട്ടിക്കിക്കിളാണതാ കാര്യം
ഇക്കിളു കണ്ടപ്പോഴെ ക്ലാസ് ടീച്ചർ ഓഫീസിൽ പോയ്
പ്രിൻസിപ്പാളിനെ കണ്ടു സംഗതിയറിയിച്ചു
അയാൾ നിർദ്ദേശങ്ങളടങ്ങിയ കടലാസു
ഒന്നൊഴിയാതെ നോക്കി കണ്ടെത്തി പരിഹാരം
രക്ഷാകർത്താവിനെ കാര്യം വേഗമങ്ങറിയ്ക്കൂ
സത്വര ശുശ്രുഷയായ് അൻറാസിഡ് നല്കൂ ‘
ഞങ്ങളപ്പോൾത്തന്നെ വീട്ടിലേക്കറിയിച്ചൂ
കുഞ്ഞിൻ്റെ ഡാഡീം മമ്മീം വന്നെത്തി ഉടൻ കാറിൽ
ഓടുന്ന കുട്ടി തൻ്റെ പിറകെ ആപ്പിൾ ജ്യൂസും പിടി
ച്ചോടുന്നതാ മമ്മി അതിൻ്റെ പിറകിലായ്
മറ്റൊരു ഗ്ലാസിൽ സൂപ്പും കൊണ്ടോടുന്നതാ
ഡാഡി
തക്കുടുമോനേ നില്ക്കൂ ഇതല്പം കൂടിച്ചോളൂ
ഗോഷ്ടി കളിത്തരത്തിൽ കണ്ടു നിന്നൊരു വൃദ്ധ
ദേഷ്യത്തോടി പ്രകാരം ഉച്ചത്തിൽ പറഞ്ഞു പോൽ
” ഇക്കിളുരോഗമല്ല മൂധേവീ കൊച്ചി നല്പം
പച്ച വെള്ളം നല്കൂ പിന്നാവാം പുനിതങ്ങൾ
 
രചന SGവടക്കുംതല