P.കൃഷ്ണ പിള്ള & സുകുമാരി അമ്മ

ചെറുകര എം.ആർ.പരമേശ്വരൻ പിള്ളയുടെയും കോയിക്കലേത്ത് എൽ. ഭാർഗ്ഗവി പിള്ളയുടെയും എട്ടാമത്തെ മകൻ.1928 ൽ ( 1103,കുംഭo)അശ്വതി നക്ഷത്രത്തിൽ ജനിച്ചു . എട്ടാമനായി ജനിച്ചതു കൊണ്ട് കൃഷ്ണൻ എന്ന് പേരു നല്കി. അതികോമളനായ പുത്രന്റെ ജനനത്തിലുള്ള സന്തോഷാതിരേകത്താൽ പിതാവ് മകനെക്കുറിച്ച് ഒരു കവിത തന്നെ എഴുതി.

ബാല്യത്തിൽ കൃഷ്ണൻ വലിയ കുസൃതിക്കാരനായിരുന്നു. പഠനത്തിൽ മിടുക്കനായിരുന്ന അദ്ദേഹം അന്നത്തെ സിക്സ്ത് (SSLC) ഉയർന്ന മാർക്കോടെ പാസ്സായി. അനായാസം ഇംഗ്ലീഷ് കൈകാര്യം ചെയ്തിരുന്നു.കൃഷ്ണപിള്ള എന്ന യുവാവായി വളർന്നതോടെ നർമ്മവും, സൗഹൃദവും മുഖമുദ്രയായി. ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. താൻപോരിമയും ധൈര്യവും കൊണ്ട് ചെറുപ്പക്കാരുടെ ആരാധനാപാത്രമായി. ആരെയും സഹായിക്കുന്ന ഒരു മനസ്സായിരുന്നു അദ്ദേഹത്തിന് . 1956 ലാണ് വിവാഹിതനാവുന്നത്. ഓച്ചിറ വരവിള “മാവോലിൽവീട്ടിൽ നിന്നും അതിസുന്ദരിയായ സുകുമാരിക്കുഞ്ഞമ്മയായിരുന്നു വധു.സുകുമാരി അമ്മക്കും കൃഷ്ണ പിള്ളക്കും അഞ്ചു മക്കൾ. 1984ൽ പെട്ടന്നുണ്ടായ അസുഖത്തെ തുടർന്നു തന്റെ 56 ആം വയസ്സിൽ മരണമടഞ്ഞു.  സുകുമാരിയമ്മ ഈശ്വരാകൃപായാൽ സകലവിധ സൗഭാഗ്യത്തോടെ മകളോടൊപ്പം പന്തളത്തു താമസിക്കുന്നു.

മക്കൾ : പരമേശ്വരൻ പിള്ള , ശാന്തകുമാരി , ശ്രീകുമാരി ,ജയലക്ഷ്മി,മിനി

മരുമക്കൾ : അജിതകുമാരി, മോഹനചന്ദ്രൻ പിള്ള,സതീഷ് കുമാർ, V സതീഷ് കുമാർ,ഗോപാലകൃഷ്ണൻ

കൊച്ചു മക്കൾ :ലക്ഷ്മി – അജിത്,മിഥുൻ ചന്ദ്രൻ,കിരൺ ചന്ദ്രൻ – കാവ്യ കിരൺ
Dr. ശബരീഷ് – Dr.ഐശ്വര്യ
Dr. മഹേഷ്‌ – Dr. ലക്ഷ്മി
സജിത – മനോജ്‌ കുമാർ
സബിത -ഗിരീഷ് കുമാർ
അശ്വിൻ ഗോപാൽ, അശ്വിനി
പാർവതി -പ്രദീഷ്

ചെറുമക്കൾ :ഐശ്വര്യ. S, അനശ്വര.S,അദ്വൈത്,, നന്ദിനി,നിവേദ്യ ,സംഗീത്. S കൃഷ് കിരൺ,കൃതി കെ.കെ