ഓണാട്ടുകര അവിയൽ
മലയാളികളുടെ കറികളിൽ പോഷക ഗുണം കൊണ്ട് ഒന്നാം സ്ഥാനത്തുള്ള വിഭവമാണ് അവിയൽ. ഇതിന് പ്രാദേശികമായി പല വ്യത്യാസങ്ങളുമുണ്ട്. ഓണാട്ടുകരയിൽ പാകപ്പെടുത്തുന്ന അവിയലിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
ഓണാട്ടുകരയിലെ മൂന്ന് തരം അവിയൽ ഉണ്ടാക്കാറുണ്ട്.
അവിയൽ NO 1 – ചേരുവകൾ
ചേന, പടവലങ്ങ, കുമ്പളങ്ങ, വഴുതനങ്ങ, ഏത്തക്ക ( കായ് ), മുരിങ്ങക്ക, നീളൻ പയർ (അച്ചിങ്ങ), പച്ചമുളക്, കറിവേപ്പില , പുളി, തേങ്ങ, വറ്റൽ മുളക് (പൊടിയോ, അരച്ചതോ ), മഞ്ഞൾ, ജീരകം
അവിയൽ NO 2 – ചേരുവകൾ
ചക്ക, ചക്കക്കുരു, പടവലങ്ങ, വെള്ളരിക്ക, വഴുതനങ്ങ, പയറ്, മുരിങ്ങക്ക, പച്ചമുളക്, കറിവേപ്പില, പച്ചമാങ്ങ. മറ്റു ചേരുവകൾ മുകളിൽ പറഞ്ഞ പോലെ.
അവിയൽ NO 3 – ചേരുവകൾ
കാച്ചിൽ, ചേമ്പ്, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്ക, കറിവേപ്പില , പച്ചമുളക്, പുളി (മാങ്ങ)
ചേരുവകൾ മുകളിൽ കൊടുത്ത പോലെ
തയ്യാറാക്കുന്ന വിധം.
രണ്ടിഞ്ചു നീളത്തിൽ നുറുക്കിയ പച്ചക്കറികളിൽ മുളകുപൊടി, മഞ്ഞൾ പൊടി, ഉപ്പ് ഇവ ചേർത്ത് സമം വെള്ളമൊഴിച്ച് വേവിക്കണം. ചേനയുണ്ടെങ്കിൽ അത് ആദ്യം ഉപ്പ് ചേർക്കാതെ വെള്ളവും കുറച്ച് വെളിച്ചെണ്ണയും ചേർത്ത് വേവിക്കണം. ഈ പച്ചക്കറികൾ വെന്തിട്ടു വേണം മുരിങ്ങയ്ക്കയും പച്ചമുളകും ചേർക്കാൻ.എന്നിട്ട് പുളിയോ, മാങ്ങയോ ചേർക്കണം. മാങ്ങയ്ക്കുപകരം തക്കാളിയും ഉപയോഗിക്കാം. ശേഷം തേങ്ങയും ജീരകവും നന്നായി അരച്ചത് ചേർക്കാം. കുറച്ചു കഴിഞ്ഞ് കറിവേപ്പില ഇട്ട് വാങ്ങിയ ശേഷം രണ്ടോ മൂന്നോ ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കാം.