P.കൃഷ്ണ പിള്ള & സുകുമാരി അമ്മ
ചെറുകര എം.ആർ.പരമേശ്വരൻ പിള്ളയുടെയും കോയിക്കലേത്ത് എൽ. ഭാർഗ്ഗവി പിള്ളയുടെയും എട്ടാമത്തെ മകൻ.1928 ൽ ( 1103,കുംഭo)അശ്വതി നക്ഷത്രത്തിൽ ജനിച്ചു . എട്ടാമനായി ജനിച്ചതു കൊണ്ട് കൃഷ്ണൻ എന്ന് പേരു നല്കി. അതികോമളനായ പുത്രന്റെ ജനനത്തിലുള്ള സന്തോഷാതിരേകത്താൽ പിതാവ് മകനെക്കുറിച്ച് ഒരു കവിത തന്നെ എഴുതി. ബാല്യത്തിൽ കൃഷ്ണൻ വലിയ കുസൃതിക്കാരനായിരുന്നു. പഠനത്തിൽ മിടുക്കനായിരുന്ന അദ്ദേഹം അന്നത്തെ സിക്സ്ത് (SSLC) ഉയർന്ന മാർക്കോടെ പാസ്സായി. അനായാസം ഇംഗ്ലീഷ് കൈകാര്യം ചെയ്തിരുന്നു.കൃഷ്ണപിള്ള എന്ന യുവാവായി വളർന്നതോടെ നർമ്മവും, സൗഹൃദവും മുഖമുദ്രയായി. […]