Author: PR Vijayalakshmi

Books written by Vijayalakshmi

Pookaitha paranja Paathi – Malayalam

Pookaitha paranja Paathi

ഓർമകളുടെ ആഘോഷത്തിലൂടെ തിരിച്ചുപിടിക്കുന്ന ജീവിതത്തിനു മുന്നിലാണ് ഇപ്പോൾ ഞാനിരിക്കുന്നത്. സങ്കൽപ്പങ്ങൾ, വസ്തുക്കൾ,ആചാരണങ്ങൾ, നാട്ടുശീലങ്ങൾ, പഴമയുടെ രുചി നിറയുന്ന ഭക്ഷണവിഭവങ്ങൾ, വിചത്രസ്വഭാവികളായ നാട്ടുമനുഷ്യർ, വിയോഗങ്ങൾ, ഉത്സവങ്ങൾ, സ്നേഹരാദ്രതയുടെ നിലാവുകൾ, ഇല്ലായ്മകൾ – ഓർമകളുടെ നാട്ടുവഴികളിലൂടെ അലയവെ, വിചിത്രാഗന്ധത്താൽ വശീകരിക്കുന്ന ആ പൂക്കൈതപറഞ്ഞപതി പറഞ്ഞത് നിർത്തുന്ന ആഖ്യാനവൈഭവങ്ങൾ, നാം വീണ്ടെടുക്കുന്ന സ്മൃതികൾ, പുരാവൃത്തങ്ങൾ, അതെ നാമിപ്പോൾ നമ്മുടെ തന്നെ ബാല്യകൗമാരങ്ങളിലാണ്. തോട്ടുവരമ്പിൽവിടർന്ന പൂക്കൈത പറയുന്നതും പറയാത്തതുമായ സ്‌മൃതിവൈകാരിയിലേക്കു എല്ലാവരെയും ക്ഷണിക്കുന്നു.പൂകൈത്ത പറയാത്ത പാതി എന്തായിരിക്കും?.

KASHMIR ENNA SWAPNA BHOOMI – Malayalam

RAJASTHAN RADHA VEEDHIKALIL RAPAKALUKAL – Malayalam

രാജപുത്രരുടെ നാടായ രാജസ്ഥാൻ ഇന്ത്യയുടെ സാംസ്‌കാരിക തലസ്ഥാനം എന്ന പേരിലാണ് വിദേശങ്ങളിൽ അറിയപ്പെടുന്നത് .ഇന്ത്യയിലേക്ക് വരുന്ന വിദേശടൂറിസ്റ്റുകളിൽ ഭൂരിപക്ഷം പേരും രാജസ്ഥാന്റെ മനോഹാരിതയുടെ മാറ്ററിയാതെ മടങ്ങാറില്ല. നിറങ്ങളുടെ നാട് ,കാഴ്ചകളുടെ നാട്‌ ,സംഗീതത്തിന്റെയും നൃത്തത്തിന്റെയും നാട്‌ , ഉത്സവങ്ങളുടെ നാട് ,കൊട്ടാരങ്ങളുടെ നാട് ,കോട്ടകളുടെ നാട്‌ എന്നൊക്കെ രാജസ്ഥാൻ സംസ്‌ഥാനത്തെ വിശേഷിപ്പിക്കാം .അനന്തമായ മരുഭൂമിയും ഒപ്പം കൊടുംവനങ്ങളും രാജസ്ഥാന്റെ സവിശേഷതയാണ്. കലയും കരകൗശലവും വസ്തുവിദ്യയും രാജസ്ഥാന്റെ ഖ്യാതി അതിരുകൾക്കപ്പുറമെത്തിക്കുന്നു.ഇത്രയും സാംസ്കാരികവൈവിധ്യം ദൃശ്യമാകുന്ന മറ്റൊരു സംസ്‌ഥാനം ഇന്ത്യയിലില്ല .
നിരവധി യാത്രാവിവരണഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള പ്രശസ്ത ഗ്രന്ഥകർത്രിയായ പി .ആർ .വിജയലക്ഷ്മിയുടെ ഈ പുസ്തകം രാജസ്ഥാനിൽ പോയിട്ടു വന്ന അനുഭവം അനുവാചകർക്കു പകർന്നു നൽകും .