OPPAM NADAKKUNNA PICHAKAM
ആലപ്പുഴ ജില്ലയിലെ മുതുകുളത്തു നിന്ന് കാർത്തികപ്പള്ളിയിലേക്കു ദത്തുപുത്രിയായി യാത്ര തിരിച്ച രണ്ടു വയസ്സുകാരി .പേരപ്പന്റെ തോളത്തിരുന്നു മുണ്ടകൻപാടത്തിന്റെ കരയിലൂടെ കാഴ്ചകൾ കണ്ട് അന്ന് നടത്തിയ യാത്ര ..
കാലചക്രം തിരിഞ്ഞപ്പോൾ ആ പെൺകുട്ടി യുവതിയും ഭാര്യയും അമ്മയും ആയി മാറി .ഒരു സാധാരണ മലയാളി സ്ത്രീ പിന്നിടുന്ന ജീവിതം തന്നെയാണ് അവരിലും സംഭവിച്ചതെങ്കിലും എൺപതാം വയസ്സിൽ അവർ കുറിച്ചിട്ട ഓർമക്കുറിപ്പുകൾ ഭാഷയുടെയും അനുഭവങ്ങളുടെയും ഹൃദ്യമായ സുഗന്ധം കൊണ്ട് അസാധാരണമായിത്തീരുന്നു