ചെറുകര പരമേശ്വരന്‍പിള്ളയും, കുമാരനാശാനും പിന്നെ “ഒരു സിംഹപ്രസവവും”
തികഞ്ഞ സാഹിത്യ ആസ്വാദകനും വിവിധ ഭാഷ പണ്ഡിതനുമായിരുന്ന ചെറുകര പരമേശ്വരന് പിള്ളയുടെ ഉററ മിത്രങ്ങളില്‍ ഒരാളായിരുന്നു മലയാളത്തിലെ ആധുനിക കവിത്രയങ്ങളില്‍ ഒരാളായ കുമാരനാശാന്. ചെറുകര തറവാട്ടില്‍ ഇടയ്ക്കൊക്കെ സന്ദര്‍ശനം നടത്തിയിരുന്ന ആശാനും ഒന്നിച്ച് ഒട്ടനവധി യാത്രകളാണ് ചെറുകര പരമേശ്വരന് പിള്ള നടത്തിയിട്ടുള്ളത്. അതില്‍ ഒരു യാത്രയും അതിനെ തുടര്‍ന്ന് പിറവികൊണ്ട ഒരു സിംഹ പ്രസവം എന്ന കവിതയേയും കുറിച്ചാണ് ഇവിടെ കുറിക്കുന്നത്. മലയാളവര്‍ഷം 1099ലാണ് ഈ യാത്രയും കവിതാ രചനയും സംഭവിച്ചത്. ഈ വര്‍ഷത്തിന് മറൈാരു പ്രാധാന്യം […]