Author: PR Vijayalakshmi

Books written by Vijayalakshmi

ബീയാർ പ്രസാദ് അന്താരാഷ്ട്ര ഗാനരചനാമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കോയിക്കലേത്ത് കുടുംബാംഗം പി.ആർ വിജയലക്ഷ്മി. സ്വന്തം പേരിലും കൃഷ്ണനന്ദന എന്ന തൂലികാനാമത്തിലും ദൂരദർശൻ, ആകാശവാണി പരിപാടികൾക്ക് ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ആകാശവാണിയുടെ ലളിതസംഗീത പാഠത്തിലും ഗാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷോർട്ട് ഫിലിമിനു വേണ്ടിയും എഴുതിയിട്ടുണ്ട്. ഗാനങ്ങൾ വെയിൽത്തുമ്പികൾ എന്ന പേരിൽ സമാഹരിച്ചിട്ടുണ്ട്.

No photo description available.

 

Pookaitha paranja Paathi – Malayalam

 

https://www.amazon.in/POOKAITHA-PARANJA-PATHI-Vijayalakshmi-P/dp/938612095X/ref=sr_1_1?crid=3Q5LWBG918CT1&keywords=books+malayalam+pr+vijayalakshmi&qid=1673397767&sprefix=%2Caps%2C175&sr=8-1
Pookaitha paranja Paathi

ഓർമകളുടെ ആഘോഷത്തിലൂടെ തിരിച്ചുപിടിക്കുന്ന ജീവിതത്തിനു മുന്നിലാണ് ഇപ്പോൾ ഞാനിരിക്കുന്നത്. സങ്കൽപ്പങ്ങൾ, വസ്തുക്കൾ,ആചാരണങ്ങൾ, നാട്ടുശീലങ്ങൾ, പഴമയുടെ രുചി നിറയുന്ന ഭക്ഷണവിഭവങ്ങൾ, വിചത്രസ്വഭാവികളായ നാട്ടുമനുഷ്യർ, വിയോഗങ്ങൾ, ഉത്സവങ്ങൾ, സ്നേഹരാദ്രതയുടെ നിലാവുകൾ, ഇല്ലായ്മകൾ – ഓർമകളുടെ നാട്ടുവഴികളിലൂടെ അലയവെ, വിചിത്രാഗന്ധത്താൽ വശീകരിക്കുന്ന ആ പൂക്കൈതപറഞ്ഞപതി പറഞ്ഞത് നിർത്തുന്ന ആഖ്യാനവൈഭവങ്ങൾ, നാം വീണ്ടെടുക്കുന്ന സ്മൃതികൾ, പുരാവൃത്തങ്ങൾ, അതെ നാമിപ്പോൾ നമ്മുടെ തന്നെ ബാല്യകൗമാരങ്ങളിലാണ്. തോട്ടുവരമ്പിൽവിടർന്ന പൂക്കൈത പറയുന്നതും പറയാത്തതുമായ സ്‌മൃതിവൈകാരിയിലേക്കു എല്ലാവരെയും ക്ഷണിക്കുന്നു.പൂകൈത്ത പറയാത്ത പാതി എന്തായിരിക്കും?.

 

KASHMIR ENNA SWAPNA BHOOMI – Malayalam

 

 

RAJASTHAN RADHA VEEDHIKALIL RAPAKALUKAL – Malayalam

 

രാജപുത്രരുടെ നാടായ രാജസ്ഥാൻ ഇന്ത്യയുടെ സാംസ്‌കാരിക തലസ്ഥാനം എന്ന പേരിലാണ് വിദേശങ്ങളിൽ അറിയപ്പെടുന്നത് .ഇന്ത്യയിലേക്ക് വരുന്ന വിദേശടൂറിസ്റ്റുകളിൽ ഭൂരിപക്ഷം പേരും രാജസ്ഥാന്റെ മനോഹാരിതയുടെ മാറ്ററിയാതെ മടങ്ങാറില്ല. നിറങ്ങളുടെ നാട് ,കാഴ്ചകളുടെ നാട്‌ ,സംഗീതത്തിന്റെയും നൃത്തത്തിന്റെയും നാട്‌ , ഉത്സവങ്ങളുടെ നാട് ,കൊട്ടാരങ്ങളുടെ നാട് ,കോട്ടകളുടെ നാട്‌ എന്നൊക്കെ രാജസ്ഥാൻ സംസ്‌ഥാനത്തെ വിശേഷിപ്പിക്കാം .അനന്തമായ മരുഭൂമിയും ഒപ്പം കൊടുംവനങ്ങളും രാജസ്ഥാന്റെ സവിശേഷതയാണ്. കലയും കരകൗശലവും വസ്തുവിദ്യയും രാജസ്ഥാന്റെ ഖ്യാതി അതിരുകൾക്കപ്പുറമെത്തിക്കുന്നു.ഇത്രയും സാംസ്കാരികവൈവിധ്യം ദൃശ്യമാകുന്ന മറ്റൊരു സംസ്‌ഥാനം ഇന്ത്യയിലില്ല .
നിരവധി യാത്രാവിവരണഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള പ്രശസ്ത ഗ്രന്ഥകർത്രിയായ പി .ആർ .വിജയലക്ഷ്മിയുടെ ഈ പുസ്തകം രാജസ്ഥാനിൽ പോയിട്ടു വന്ന അനുഭവം അനുവാചകർക്കു പകർന്നു നൽകും .