ചെറുകര പരമു പിള്ളയുടെയും ഭാർഗവി അമ്മയുടെയും മൂന്നാമത്തെ സന്താനമാണ് സരോജിനി അമ്മ .ബാല്യ കാലം പള്ളിപ്പാട്ടു കോയിക്കലേത്തു തറവാട്ടിൽ അമ്മുമ്മമാരുടെ സംരക്ഷണത്തിൽ ആയിരുന്നു . സമ്പദ്സമൃദ്ധിയുടെയും പ്രതാപൈശ്വര്യങ്ങളുടെയും നടുവിൽ കോയിക്കലേത്തു അമ്മാവന്റെയും അമ്മുമ്മമാരുടെയും വത്സലപുത്രിയായി കഴിഞ്ഞ ബാല്യകാലത്തെ കുറിച്ച് അഭിമാനപൂർവം ഓർത്തു വെച്ച് മക്കളോട് വിവരിക്കുമായിരുന്നു .
പതിനേഴാമത്തെ വയസ്സിൽ കരുനാഗപ്പള്ളി കോടിയാട്ടു പരമുപിള്ളയുടെ മകനായ ശങ്കുപ്പിള്ളയെ കൊണ്ട് വിവാഹം കഴിപ്പിച്ചു .ഈ ദാമ്പത്യത്തിൽ പത്തു കുട്ടികൾ പിറന്നെങ്കിലും മൂന്നു പേർ അകാല ചരമം അടഞ്ഞു .ശേഷിച്ച ഏഴു മക്കളുമൊത്തു സുഖ സമൃദ്ധിയോടെ എണ്പത്തിയൊമ്പതാം വയസ്സു വരെ ജീവിച്ചു .2006 നവംബർ പന്ത്രണ്ടാം തിയതി വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇഹലോകവാസം വെടിഞ്ഞു .
പതിഭക്തിയുടേയും പുത്ര വാത്സല്യത്തിന്റെയും നിറകുടമായിരുന്നു സരോജിനി അമ്മ .സാധുജനങ്ങളെ കൈയയച്ചു സഹായിച്ചിരുന്ന സരോജിനിയമ്മ നാട്ടുകാരുടെയെല്ലാം പ്രിയപ്പെട്ട അമ്മ ആയിരുന്നു .നാട്ടിലെ മഹിളാ സമാജം പ്രസിഡന്റായി ജീവിതാന്ത്യം വരെ തുടർന്നു .ബന്ധു ജനങ്ങളോടുള്ള ആദരവും സ്നേഹവായ്പും കരുതലും സരോജിനിഅമ്മയുടെ എടുത്തു പറയത്തക്ക മറ്റൊരു പ്രത്യേകതയാണ്
മക്കൾ : ഗോപാലകൃഷ്ണപിള്ള, ഗോവിന്ദപിള്ള, രാധാമണി ‘അമ്മ, രുക്മിണി ‘അമ്മ, മോഹനൻപിള്ള, ഉമാദേവി, ഉണ്ണികൃഷ്ണപിള്ള