ചെറുകര ശ്രീ പരമേശ്വരൻ പിള്ളയുടെയും കോയിക്കലേത്തു ശ്രീമതി ഭാർഗ്ഗവി അമ്മയുടെയും മക്കളിൽ ഏറ്റവും ഇളയ ആളായി (പതിനാലാമത്തെ ആൾ) മലയാള വർഷം 1116 തുലാം മാസത്തിൽ ഉത്രം നക്ഷത്രത്തിൽ ജനനം. ശ്രീദേവി അമ്മ എന്ന യഥാർത്ഥ പേരിനേക്കാൾ അറിയപ്പെട്ടിരുന്നത് തുളസിയമ്മ എന്ന വിളിപ്പേരിലാണ്. കൊട്ടാരം സ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസവും K.V സംസ്കൃത സ്കൂളിൽനിന്ന് അപ്പർ പ്രൈമറി വിദ്യാഭ്യാസവും മുതുകുളം ഹൈസ്കൂളിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി. അതേ വർഷം (1958) തന്നെ വിവാഹവും കഴിഞ്ഞു.
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ മണക്കാട്ട് വീട്ടിൽ (ആവണീശ്വരം) എൻ. ഗോപിനാഥൻ പിള്ളയായിരുന്നു ശ്രീദേവി അമ്മയെ വിവാഹം കഴിച്ചത്. അദ്ദേഹം അക്കാലത്ത് ഇ. എസ്. എൽ. സി വരെ വിദ്യാഭ്യാസം നേടുകയും ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. അക്കാലത്തു ജോലിക്ക് പോകാൻ താല്പര്യപ്പെട്ടില്ല.
ശ്രീദേവി അമ്മ വളരെ ചെറിയ പ്രായത്തിൽ തന്നെ, ഭൂപ്രകൃതിയിലും ജീവിതശൈലിയിലും എല്ലാം വളരെ വ്യത്യസ്തമായ ആവണീശ്വരത്തിന്റെ മരുമകളായി മണക്കാട്ട് കുടുംബത്തിൽ ഭർതൃപിതാവായ ശ്രീ അയ്യപ്പൻ പിള്ളയെ (അമ്മ നേരത്തെ മരണപ്പെട്ടിരുന്നു) സ്നേഹപൂർവ്വം പരിചരിച്ച്, മൂന്നു മക്കളെയും വളർത്തി മാതൃകാപരമായി കുടുംബജീവിതം നയിച്ചു.
മുതുകുളത്തു നിന്നും പള്ളിപ്പാട്ട് നിന്നുമൊക്കെ വളരെ അകലെ ആയിരുന്നതുകൊണ്ട് ഒരു പ്രാവശ്യം പോലും ആവണീശ്വരത്ത് വന്നിട്ടില്ലാത്ത കുടുംബാംഗങ്ങളും ധാരാളമായി ഉണ്ടായിരുന്നു.
മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ വളരെ ശ്രദ്ധാലുവായിരുന്നു ശ്രീദേവി അമ്മ. അതുകൊണ്ട് രണ്ടു മക്കൾ ഡിഗ്രിയും ഒരാൾ ബിരുദാനന്തര ബിരുദവും നേടി.
ശ്വാസകോശാർബുദം ബാധിച്ച് 2013 ഡിസംബർ മാസം പതിനെട്ടാം തീയതി എഴുപത്തിമൂന്നാമത്തെ വയസ്സിൽ ശ്രീദേവിയമ്മ നിര്യാതയായി. 2017 ഒക്ടോബർ മാസം 20ന് വാർദ്ധക്യസഹജമായ അസുഖം മൂലം തൊണ്ണൂറ്റിമൂന്നാമത്തെ (93) വയസ്സിൽ ഗോപിനാഥൻ പിള്ളയും നിര്യാതനായി.
മക്കൾ : സതീഷ് കുമാർ- ശ്രീകുമാരി, ശ്രീലത-വിജയൻ നായർ(Late), ശ്രീകല-രാജീവ്.
കൊച്ചുമക്കൾ : ശബരീഷ്-ഐശ്വര്യ , മഹേഷ്-ലക്ഷ്മി, കവിത-അനീഷ്, ഗണേഷ്-നിഷ, ദേവിക-അരവിന്ദ്, ദക്ഷിണ-ഗോകുൽ.
പേരക്കുട്ടികൾ : നന്ദിനി, അനിക,അൻവിത്,നൂപുര. ഡി. അരവിന്ദ്.